കുറ്റ്യാടി: മതേതര ഇന്ത്യയെ വിഭജിക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മറ്റി ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു. തീപ്പന്തമുമായി നീങ്ങിയ മാർച്ചിനെ തൊട്ടിൽപ്പാലം, പൈക്കളങ്ങാടി, ദേവർ കോവിൽ, കാഞ്ഞിരോളി, തളീക്കര, കുറ്റ്യാടി, കുളങ്ങരത്താഴ, നീലേച്ചു കുന്ന്, നരിക്കൂട്ടുംചാൽ, മൊകേരി, വട്ടോളി കക്കട്ടിൽ എന്നിവിടങ്ങളിൽ യൂത്ത് ലീഗ് ,എം എസ് എഫ് ,വിവിധ മഹല്ല് കമ്മറ്റികൾ എന്നിവർക്കു പുറമെ ബഹുജനങ്ങളും മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു സ്വീകരിച്ചത്. യൂത്ത് ലീഗും, മഹല്ല് കമ്മറ്റിയും വിവിധ കേന്ദ്രങ്ങളിൽ കുടിവെള്ളവും വിതരണം ചെയ്തു. ഞയറാഴ്ച വൈകുന്നേരം 6.30ന് തൊട്ടിൽപ്പാലം കെ എസ് ആർ ടി സി യ്ക്കു സമീപത്തു നിന്ന് കെ കെ ദിനേശൻ മാച്ച് ഫ്ലാഗ് ഓഫ് ചെയ്തു. നൂറു കണക്കിന് യുവതീ യുവാക്കൾ അണിനിരന്നു. രാത്രി പത്ത് മണിയോടെ കക്കട്ടിലെത്തിയ മാർച്ചിനെ വിവിധ സംഘടനകളുടെ പതാകയേന്തിയാണ് സ്ഥാപന വേദിയിലേക്ക് സ്വീകരിച്ചത്.സമാപന സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു. എം കെ നികേഷ് അദ്ധ്യക്ഷനായി.കെ കെ സുരേഷ് എ എം റഷീദ്, കെ ടി അശ്വതി, എം കെ സുനീഷ്, മുഹമ്മദ് കക്കട്ടിൽ എന്നിവർ സംസാരിച്ചു. കുന്നുമ്മൽ ബ്ലോക്ക് സെക്രട്ടരി എ റഷീദ് സ്വാഗതം പറഞ്ഞു.