a
ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പുതുപ്പാടി സ്‌പോർട്‌സ് അക്കാഡമിയുടെ സഹകരണത്തോടെ നടത്തിയ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ്

പുതുപ്പാടി: ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പുതുപ്പാടി സ്‌പോർട്‌സ് അക്കാഡമിയുടെ സഹകരണത്തോടെ വൈറ്റമിൻ ബി.ബി.ക്യൂ കോർണർ ട്രോഫിക്ക് വേണ്ടി നടത്തിയ ജില്ലാ ചാമ്പ്യൻഷിപ്പ് പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാഗേഷ് ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന സ്‌പോർട്‌സ് കൗൺസില്‍ മെമ്പർ ടി.എം.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍മാരായ കുട്ടിയമ്മ മാണി, മാക്കണ്ടി മുജീബ്, എം.വി.ജലീല്‍, പഞ്ചായത്ത് മെമ്പർമാരായ റീന ബഷീർ, സലോമി സലീം, സൗദ ബഷീർ, ബ്ലോക്ക് മെമ്പർ ഒതിയോത്ത് അഷറഫ്, ജോയി സബാസ്റ്റിയൻ, ബിജു വാച്ചാലില്‍, ടി.കെ.സുഹൈൽ, ജോൺസണ്‍ ഗണപതിപ്ലാക്കല്‍, പി.ടി.ഷാജി, സുകുമാരൻ പുഴകുന്ന്, പി.കെ.മജീദ് എന്നിവർ സംസാരിച്ചു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി വി.കെ.തങ്കച്ചൻ സ്വാഗതവും കെ.വി.വി.എസ് പുതുപ്പാടി പ്രസിഡന്റ് വി.മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.