a
കുറ്റ്യാടിയിൽ നടന്ന കെ കരുണാകരൻ അനുസ്മരണം കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ലീഡർ കെ കരുണാകരന്റെ ഒൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഡി സി സി അംഗം കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എസ് ജെ സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി സി സൂപ്പി, ശ്രീജേഷ് ഊരത്ത്,പി പി ആലിക്കുട്ടി, സി കെ രാമചന്ദ്രൻ ,പി പി ദിനേശൻ, കെ പി കരുണൻ,കിണറ്റും കണ്ടി അമ്മത്, എൻ സി കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, സി എച്ച് മൊയ്തു, ചാരുമ്മൽ കുഞ്ഞബ്ദുല്ല,കെ വി ജമീല, ആയിഷ കേളോത്ത്, തയ്യിൽ ബിന്ദു, എ.കെ വിജീഷ്, ഇ.എം അസ്ഹർ, എന്നിവർ പ്രസംഗിച്ചു.