lockel-must
ചുള്ളിപ്പറമ്പ് ​ പുലരി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ​ ​ കുട്ടികളുടെ നാടക പരിശീലന സഹവാസ ക്യാ​മ്പ് സംഘടിപ്പിച്ചു . സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി

രാമനാട്ടുകര:​ചുള്ളിപ്പറമ്പ് ​ പുലരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ​ ​ കുട്ടികളുടെ നാടക പരിശീലന സഹവാസ ക്യാ​മ്പ് സംഘടിപ്പിച്ചു . സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായി.​ ​കോഴിക്കോട് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാല്പത്തിയഞ്ച് കുട്ടികളായിരുന്നു ക്യാമ്പ് അംഗങ്ങൾ.പുലരിയുടെ പഴയ കാല നാടക പ്രവർത്തകരെ ആദരിച്ചു.​ ​രണ്ടു ദിവസം നീണ്ടു നിന്ന പരിപാടിയിൽ നാടക പ്രവർത്തകരായ ബാബു ഒലിപ്രം ,പി.പി രാമചന്ദ്രൻ എന്നിവർ കുട്ടികളുമായി സംവദിച്ചു.ടി.കെ സജിത് അവതരിപ്പിച്ച അപ്പുണ്യേട്ടന്റെ പയ്യ് എന്ന നാടകവും സജിത് കെ. കൊടക്കാട്ട് എഴുതി രഞ്ജിത്ത് രാമനാട്ടുകര അവതരിപ്പിച്ച സങ്കട നാരായണൻ ഏക പാത്ര നാടകവും ക്യാമ്പ് അംഗങ്ങളുടെ നാടകവും അരങ്ങേറി.പ്രശസ്ത നാടക പ്രവർത്തകൻ സ്കൂൾ ഒഫ് ഡ്രാമയിലെ കെ.വി വിജേഷ് കബനി ആയിരുന്നു ക്യാമ്പ് ഡയറക്ടർ .​ ​ക്ലബ്ബ് പ്രസിഡന്റ് വി.ജയപ്രകാശ് അ​ദ്ധ്യ​ക്ഷത വഹിച്ചു.എം.കെ സുധീഷ് കുമാർ, എം.എം.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.