it
വിഷ വിമുക്ത വീട് ബോധവൽക്കരണ പരിപാടി ‌‍ഡി വൈ എസ് പി ടി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വടകര:കേരള ജൈവ കർഷക സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയും കുട്ടോത്ത് സുരഭി റസിഡൻസ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച വിഷ വിമുക്ത വീട് എന്ന പ്രത്യേക ഐ ടി അധിഷ്ഠിത ബോധവൽക്കരണ പരിപാടി ‌‍ഡി വൈ എസ് പി ടി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ടി പി ഉഷാകുമാരി, സദാനന്ദൻ അഭിരാമം എന്നിവർ ക്ലാസെടുത്തു. ഇ കെ രാജൻ, എം പി സുരേന്ദ്രൻ സംസാരിച്ചു. സ്കൂൾ പി ടി എ കൾ, റസിഡൻസ് അസോസിയേഷനുകൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയ്ക്കാണ് ജൈവ കർഷക സമിതി പരിപാടി അവതരിപ്പിക്കുന്നത്. പരിപാടി ആവശ്യമുള്ളവർ 9447262801 എന്ന നമ്പറിൽ ബന്ധപ്പെടണം.