കോഴിക്കോട്: ഭീമ ഗ്രൂപ്പ് സ്ഥാപകനും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സ്ഥാപക നേതാവുമായിരുന്ന ഭീമാ ഭട്ടരുടെ 34ാമത് അനുസ്മരണ ദിനവും സ്വാതി കിരണിന്റെ ആറാമത് അനുസ്മരണ ദിനവും ഇന്ന് രാവിലെ 9 ന് കുതിരവട്ടം ദേശപോഷിണി ഗ്രന്ഥാലയ ഹാളിൽ നടക്കും. ചടങ്ങിൽ ഭീമ ചാരിറ്റീസിന്റെ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ബി. ഗിരിരാജൻ അദ്ധ്യക്ഷത വഹിക്കും.