വടകര: കോടികള്‍ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ പാളിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍. ടി. യു .സി വടകര ഡിവിഷന്‍ സംഘടിപ്പിച്ച സംരക്ഷണ സദസ് ആവശ്യപ്പെട്ടു. ഏഴോളം പഞ്ചായത്തുകളില്‍ വെള്ളമെത്തിക്കാന്‍ രൂപ കല്‍പ്പന ചെയ്ത കുന്നുമ്മല്‍ പദ്ധതി തികഞ്ഞ പരാജയമാണ്. വെള്ളം കൃത്യമായി ലഭിക്കുന്നില്ല. പൈപ്പ് പൊട്ടലും മറ്റ് സാങ്കേതിക തകരാറും ഉണ്ടാകുന്നതാണ് കാരണം. ഇത് മൂലം പുതിയ കണക്ഷന്‍ എടുക്കാന്‍ നാട്ടുകാര്‍ മടിക്കുകയാണ്. ഗുളിക പുഴ പദ്ധതിയിലും പരാതികളേറെയാണ്. അരുവിക്കര കുപ്പി വെള്ള ഫാക്ടറി വാട്ടര്‍ അതോറിറ്റിയില്‍ നിലനിര്‍ത്തണമെന്നും തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സംരക്ഷണ സദസ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പി.പി ഇസ്മായിൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ദിനേശന്‍, സെക്രട്ടറി പി. പ്രമോദ്,ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്‍, അബ്ദുല്‍സലാം, പി.കെ രാധാകൃഷ്ണന്‍, യാസിര്‍,വിനോദന്‍,ഷിജിത്ത്,സി.ജി സിജു, രാധാകൃഷ്ണന്‍ എന്നിവർ സംസാരിച്ചു.