img202912
തീയേറ്റർ ഉടമ കെ ഒ ജോസഫിന് ഒരുക്കിയ സ്വീകരണച്ചടങ്ങിൽ ഉപഹാരം സമർപ്പിച്ചപ്പോൾ

മുക്കം: ശബ്ദ - ദൃശ്യ മികവ് പുലർത്തുന്ന സിനിമാ തീയേറ്ററിനുള്ള പുരസ്കാരം ലഭിച്ച മുക്കം റോസ് സിനി പാലസ് ഉടമ കെ.ഒ.ജോസഫിന് (അഭിലാഷ് കുഞ്ഞേട്ടൻ ) സ്വീകരണം നൽകി. മുക്കത്തും അഗസ്ത്യൻമുഴിയിലുമായി അഞ്ച് തിയേറ്ററുകളുടെ ഉടമയാണ് ഇദ്ദേഹം.

കാരശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഒരുക്കിയ സ്വീകരണയോഗം മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് ഡോ.വി.കെ.സുരേഷ് ബാബു ഉപഹാരം സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.കെ.കാസിം,​ എ.പി.മുരളീധരൻ, മുക്കം വിജയൻ, പ്രജിത പ്രദീപ്, റഫീഖ് മാളിക, അഗസ്റ്റിൻ ജോസഫ്, ഡോ.സി.ജെ. തിലക്, ഷൈജു, സുഹൈൽ, പി.പി.പ്രദീപ് കുമാർ, എം.ധനീഷ് എന്നിവർ സംസാരിച്ചു.