news
സി.സി മുക്കിൽ നിന്ന് കണ്ടെടുത്ത ബോംബ് നിർമ്മാണ സാമഗ്രികൾ

വാണിമേൽ: ബോംബ് നിർമ്മിക്കാനായി കരുതിവെച്ച പി.വി.സി പൈപ്പുകളും സ്റ്റീൽ പാത്രങ്ങളും കണ്ടെടുത്തു. സി സി മുക്കിലാണ് സംഭവം.

രണ്ട് ഭാഗത്തും സ്റ്റോപ്പർ ഘടിപ്പിച്ച നിലയിലായിരുന്നു പൈപ്പുകൾ. സ്റ്റീൽ ബോംബിനായി സൂക്ഷിച്ചുവെച്ച മൂന്ന് പാത്രങ്ങളുമാണ് പിടിച്ചെടുത്തത്.

വളപ്പിൽ പണിയ്ക്കെത്തിയ തൊഴിലാളികൾ ഇവ കണ്ടതോടെ വീട്ടുടമയെ അറിയിച്ചതോടെ പൊലീസിൽ വിവരമെത്തി. ബോംബ് സ്‌ക്വാഡിന്റ പരിശോധനയ്ക്ക് പിറകെ പൊലീസ് ഇവ കസ്റ്റഡിയിലെടുത്തു.

വാണമേൽ സി.സി മുക്കിൽ നിന്ന് നിർമ്മാണ പ്രവർത്തിക്കിടെ കണ്ടത്തിയ ബോംബ് നിർമ്മാണ സാമഗ്രികൾ