കോഴിക്കോട് : ശിവഗിരി തീർത്ഥാടന ജ്യോതി 26,27 തിയതികളിൽ കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തുമെന്ന് ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗം ജനറൽ സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബുവും, 87-ാംമത് ശിവഗിരി തീർത്ഥാടന ദിവ്യജോതി പ്രയാണ കമ്മറ്റി കൺവീനർ പി.പി. രാമനാഥനും അറിയിച്ചു. 26ന് വൈകിട്ട് 3 മണിക്ക് ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര സമിതി അംഗം വി.പി. നാരായണന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ സ്വീകരണം നൽകും. തുടർന്ന് അഴിയൂർ വേണുഗോപാല ക്ഷേത്രത്തിലാണ് സ്വീകരണം.
കൈനാട്ടിയിൽ പുറമേരി ശ്രീനാരായണ വിദ്യാവികാസ് ട്രസ്റ്റ് ചെയർമാൻ കുമാരൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. വടകര എസ്.എൻ.ഡി.പി. യൂണിയൻ, ഗുരുധർമ്മ പ്രചരണസഭ വടകര മണ്ഡലം കമ്മറ്റി , ഇരിങ്ങൽ ഗുരുധർമ്മ പ്രചരണസഭ പയ്യോളി എസ്.എൻ.ഡി.പി. യൂണിയൻ, പയ്യോളി ഗുരുധർമ്മ പ്രചരണസഭ, കൊയിലാണ്ടി എസ്.എൻ.ഡി.പി. യൂണിയൻ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം ഗുരുധർമ്മ പ്രചരണസഭ ജില്ലാ ആസ്ഥാനമായ വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരത്തിൽ 7 മണിക്ക് സമാപിക്കും.
27ന് രാവിലെ 9 മണിക്ക് കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്ര കമ്മറ്റി വക സ്വീകരണം നൽകും. തുടർന്ന് ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി, കോഴിക്കോട് സിറ്റി എസ്.എൻ.ഡി.പി. യൂണിയൻ ഗുരുധർമ്മ പ്രചരണസഭ പന്തീരാങ്കാവ്, കൊടൽ നടക്കാവ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം 12 മണിക്ക് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും