കോഴിക്കോട്: ഭീമ ഗ്രൂപ്പ് സ്ഥാപകനും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സ്ഥാപക നേതാവുമായിരുന്ന കെ ഭീമ ഭട്ടരുടെ 34ാമത് അനുസ്മരണ ദിനവും സ്വാതി കിരണിന്റെ ആറാമത് അനുസ്മരണ ദിനവും ദേശപോഷിണി വായനശാലയിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു .ഭീമ ഗ്രൂപ്പ് ചെയർമാൻ ബി .ഗിരിരാജൻ അദ്ധ്യക്ഷത വഹിച്ചു. .ബേബി സാഗര ,പ്രകാശൻ ദേശപോഷിണി എന്നിവർ പ്രസംഗിച്ചു.മണി സ്വാമി സ്വാഗതവും ഷോറൂം മാനേജർ ലത ദിവാകരൻ നന്ദിയും പറഞ്ഞു
.കുട്ടികൾക്കുള്ള സ്‌കോളർഷിപ് വിതരണം ,100 കുടുംബങ്ങൾക്കുള്ള അരിവിതരണം ,ചികിൽസാ സഹായ വിതരണം എന്നിവയും മേയർ നിർവഹിച്ചു . ചടങ്ങിൽ സ്റ്റാർ ഒഫ് ഏഷ്യ അവാർഡ് നേടിയ കൊച്ചിൻ ബേക്കറി ഉടമ രമേശിനെ തോട്ടത്തിൽ രവീന്ദ്രനും ഭീമ ചെയർമാൻ ബി .ഗിരിരാജനും ചേർന്ന് ആദരിച്ചു