കോഴിക്കോട്: ശ്രീനാരായണ ഗുരുദർശനം അന്തർദേശീയ തലത്തിൽ പാഠ്യ വിഷയമാക്കണമെന്നും കേരളത്തിലെ ജനങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചത് ശ്രീനാരായണ ദർശനങ്ങളാണെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ അമേരിക്കയിൽ നിർമ്മിക്കുന്ന ആഗോള ആസ്ഥാന മന്ദിരത്തിന്റെ സന്ദേശ പ്രചരണാർത്ഥം പുറമേരി ശ്രീനാരായണ വിദ്യാ വികാസ് ട്രസ്റ്റും ഗുരുധർമ്മ പ്രചരണസഭ പുറമേരി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സത്‌സംഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ കുമാരൻ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. വടകര ഡി.വൈ.എസ്.പി. പ്രിൻസ് എബ്രഹാം സത്‌സംഗം ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ ദേശീയ സമിതി അംഗം പി.പി. രാമനാഥൻ, പ്രശസ്ത നർത്തകി ലിസി മുരളീധരൻ, വടകര എസ്.എൻ.ഡി.പി. യൂണിയൻ മുൻ സെക്രട്ടറി ബാലൻ ചെമ്മരത്ത് ഗുരു നിത്യ ചൈതന്യയതി ട്രസ്റ്റ് ജനറൽ സെക്രട്ടറി രാഗേഷ് മുടപിലാവിൽ ജിഷിൽനാഥ്.കെ, കെ. സന്തോഷ് കുമാർ, പ്രകാശൻ അരയാക്കൂൽ എന്നിവർ പങ്കെടുത്തു.