കൽപറ്റ: പൗരത്വ നിയമ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധത്തിന്റെ ഭാഗമായി കൽപറ്റ ടെലിഫോൺ എക്സ്‌ചേഞ്ച് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
രാവിലെ 8 മണിക്ക് ആരംഭിച്ച ഉപരോധ സമരം 2 മണിക്ക് അവസാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയിൽ, സെക്രട്ടറി ആഷിഖ് ചെലവൂർ, ജില്ലാ പ്രസിഡന്റ് കെ ഹാരിസ്, ജനറൽ സെക്രട്ടറി സി കെ ഹാരിഫ്, സെക്രട്ടറി ജാഫർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നകക്കി.
സമരത്തിന് ഷമീം പാറക്കണ്ടി, ജാസർ പാലക്കൽ, പി കെ സലാം, സി ടി ഹുനൈസ്, സമദ് കണ്ണിയൻ, സി ഷിഹാബ്, സി കെ മുസ്തഫ, നിസാം കല്ലൂർ, എം എസ് എഫ് ജില്ലാ പ്രസിഡന്റ് പി പി ഷൈജൽ, സെക്രട്ടറി ഷംസീൽ ചോലക്കൽ, ഫായിസ് തലക്കൽ, സലിം കേളോത്ത് തുടങ്ങിയവർ നേതൃത്വം നല്കി.