calicut-uni
calicut uni

മാർക്ക് ലിസ്റ്റ്
മൂന്നാം വർഷ ബി.കോം (2005 പ്രവേശനം) സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ ജനുവരി 31 വരെ സ്പെഷ്യൽ സപ്ലിമെന്ററി വിഭാഗത്തിൽ നിന്ന് ലഭിക്കും.

പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എം.എം.സി/ബി.എ അഫ്സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി ആറ് വരെ അപേക്ഷിക്കാം.

എം.എ ഇക്കണോമിക്സ് അവസാന വർഷ/മൂന്ന്, നാല് സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് ജിയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി ആറ് വരെ അപേക്ഷിക്കാം.

എം.ഫിൽ മലയാളം ഒന്ന് (ഒക്ടോബർ 2018), രണ്ട് (ജൂൺ 2019) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.

കരാർ നിയമനം
സർവകലാശാല നേരിട്ട് നടത്തുന്ന വിവിധ സ്വാശ്രയ കേന്ദ്രങ്ങളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് കരാർ നിയമനത്തിന് ജനുവരി എട്ടിനകം ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത: ബിരുദവും ലൈബ്രറി സയൻസിൽ ബിരുദം/പി.ജിയും. ഉയർന്ന പ്രായപരിധി 64 വയസ്. പ്രതിമാസ മൊത്തവേതനം: 20,350 രൂപ. വിവരങ്ങൾക്ക് www.uoc.ac.in.

അഭിമുഖം
സർവകലാശാലയിൽ വർക്ക്ഷോപ്പ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജനുവരി മൂന്നിന് 9.30-ന് ഭരണവിഭാഗത്തിൽ നടക്കും. വിശദവിവരങ്ങൾക്ക് www.uoc.ac.in.