കോഴിക്കോട്: നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിംഗ് 27 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ക്വാറി,ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനത്താലുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച് സമിതി നടത്തുന്ന സ്വതന്ത്ര പഠനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വകുപ്പുദ്യോഗസ്ഥരിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും തെളിവെടുക്കും. കുമരനല്ലൂർ, കീഴരിയൂർ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും.