കോഴിക്കോട്: ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ 1999 ജനുവരി ഒന്ന് മുതൽ 2019 നവംബർ 20 വരെ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടൻമാർക്ക് സീനിയോറിറ്റി നിലനിറുത്തി രജിസ്ട്രേഷൻ പുതുക്കാൻ ജനുവരി 31 വരെ സമയം അനുവദിച്ച് ഉത്തരവായി. വിമുക്ത ഭടന്മാർ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.