കുന്ദമംഗലം: കുന്ദമംഗലം കോടതി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 4.10 ലക്ഷം രൂപ ചെലവിലാണ് റോഡ് പൂർത്തീകരിച്ചത്.വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌കരമായ റോഡ് ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടതാണ്.കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ നിസാം, പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ജയൻ ഡൊമിനിക്, സബ് ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്, ബാർ അസോസിയേഷൻ പ്രസിഡന്റ് എം.മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.