എടച്ചേരി: ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഈ മാസം 25 മുതൽ ജനുവരി ഒന്ന് വരെ നടക്കും. ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പുതിരിയാണ് യജ്ഞാചാര്യൻ .25 ന് വൈകുന്നേരം 5 മണിക്ക് തേറട്ടോളി ശ്രീ പരദേവതാ ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര ആരംഭിക്കും.
വൈകുന്നേരം 6 മണിക്ക് ആചാര്യവരണം. സപ്താഹ വേദിയിൽ സപ്താഹ ദീപ പ്രോജ്വലനം ക്ഷേത്രം തന്ത്രി നിർവ്വഹിക്കും .ആചാര്യൻ മാഹാത്മ്യപ്രഭാഷണം നടത്തും. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ വാസു , എക്‌സി.ഓഫീസർ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും. ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ബാലൻ അധ്യക്ഷത വഹിക്കും. 7 ദിവസങ്ങളിലും എല്ലാവർക്കും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
30 ന് വൈകുന്നേരം തേറട്ടോളി പരദേവതാ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയും രുഗ്മിണി സ്വയംവര ഘോഷയാത്രയും.തുടർന്ന് മാതൃസമിതിയുടെ തിരുവാതിരക്കളിയും അരങ്ങേറുമെന്ന് വി.കെ മോഹനൻ, വത്സരാജ് മണലാട്ട്, ഹരീന്ദ്രൻ പാറേക്കാട്ടിൽ, സുകുമാരൻ താഴെ താനൂർ എന്നിവർ അറിയിച്ചു.