കൊടിയത്തൂർ: സാമൂഹ്യക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ മുഖേന ഗുണഭോക്താക്കളുടെ വീടുകളിൽ വിതരണം വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിന്റെ തുടർച്ചയായി ക്രിസ്തുമസ് കാലത്ത് കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിനുകീഴിൽ പെൻഷൻ വിതരണം ആരംഭിച്ചു. പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് തോട്ടുമുക്കം ബ്രാഞ്ച് മാനേജർ ജിഷ എൻ. ജോസഫിന്റെ അധ്യക്ഷതയിൽ ഡയറക്ടർ സന്തോഷ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു.