കൊടിയത്തൂർ:ഡി.വൈ.എഫ്.എെ കൊടിയത്തൂർ മേഖല കമ്മിറ്റി ചെറുവാടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് അഖില കേരള വടംവടി മത്സരം സംഘടിപ്പിച്ചു.മത്സരം ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി വി വസീവ് ഉദ്ഘാടനം ചെയ്തു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ദിപു പ്രേംനാഥ് ജില്ലാ കമ്മറ്റി അംഗം ഇ അരുൺ, ഗിരീഷ് കാരക്കുറ്റി തുടങ്ങിയവർ സംസാരിച്ചു അനസ് താളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഖിൽ കണ്ണാംപറമ്പിൽ സ്വാഗതവും പ്രജീഷ് എ കെ നന്ദിയും പറഞ്ഞു .

ഭരണഘടനാ വിരുദ്ധ പൗരത്വ ബിൽ ഭേദഗതി നിയമത്തിനെതിരെ ദിപം തെളിയിച്ചു. ഭരണ ഘടന സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. ജാമിയ മിലിയ ക്യാമ്പസിലെ സമരങ്ങൾക്ക് നേതൃത്വം നൽകിയ സഹ്‌ല സലാം പ്രതിജ്ഞ ചൊല്ലി കൊടുത്തു. നാടിന്റെ അഭിമാനമായ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. മത്സരത്തിൽ ഡി.വൈ.എഫ്.ഐ കൊടിയത്തൂർ സ്‌പോൺസർ ചെയ്ത ജെ.ആർ.പി ആദ്മാസ് മുക്കം ബി ടീം വിജയികളായി ചെമ്പകം ബ്രദേഴ്സ് പഴംപറമ്പ് സ്‌പോർൺസർ ചെയ്ത ഫ്രണ്ട്‌സ് കല്ലുള്ളതോട് റണ്ണേഴ്‌സായി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഡി.വൈ.എഫ്.എെ ജില്ലാ കമ്മറ്റി അംഗം ഇ അരുൺ വിതരണം ചെയ്തു