കോഴിക്കോട്: ഗാനങ്ങൾ സംഗീത മനസുകളിൽ മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മകൾ പുതുക്കി .കോഴിക്കോട് കടപ്പുറതെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ഹമീദ് ഖാൻ തരീൻ പാടി...." തു ഹിന്ദു ബനേ കാ.... ന മുസൽമാൻ ബനേ കാ .." ഒരു നിമിഷം സദസ് ഒന്നടക്കം ഗതകാല സ്മരണകളിലേയ്ക്ക് പോയി.

ഇന്ത്യാ വിഭജന കാലഘട്ടത്തിന് ശേഷം മതമൈത്രി ലക്ഷ്യം വച്ച് 1959ൽ പുറത്തിറങ്ങിയ "ദുൽക്ക ഫൂൽ " എന്ന ചിത്രത്തിലെ സമകാലീന സംഭവങ്ങളെ ഓർമിപ്പിച്ചാണ് സദസിനെ കലാവിരുന്നിലേയ്ക്ക് കൊണ്ടുവന്നത്. റഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ റഫിയുടെ 95-മത് ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാഫി നൈറ്റിലാണ് ഹമീദ് ഖാൻ തരംഗമായത്..

ഡെപ്യൂട്ടി കമ്മിഷണർ എ.കെ.ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. റഫി ഫൗണ്ടേഷൻ പ്രസിഡന്റ് ടി .പി.എം ഹാഷിർ അലി അദ്ധ്യക്ഷത വഹിച്ചു. പോർട്ട് ഓഫീസർ അശ്വനി പ്രതാപ് മുഖ്യാതിഥിയായിരുന്നു. കോസ്മോ മിസ് വേൾഡ് സാന്ധ്ര സോമൻ ഉപഹാരം നൽകി. കെ.സുബൈർ,. കെ.ശാന്തകുമാർ, ട്രഷറർ ഷംസു മുണ്ടോളി, എ.പി.മുഹമ്മദ് റഫി, എൻ.സി.അബ്ദുള്ളക്കോയ, പി.പ്രകാശ് എന്നിവർ പ്രസംഗിച്ചു. റഫി നൈറ്റിൽ ഗായകരായ റിയാസ്, ഫിറോസ് ഹിബ, കീർത്തന, ഗോപിക മേനോൻ , ആതിര റജിലേഷ് എന്നിവരും റഫി ഗാനങ്ങൾ പാടി.