pic
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ കാഞ്ഞിക്കാവ് മാലിന്യ മുക്തമായി പുരുഷൻ കടലുണ്ടി എം.എൽ.എ.പ്രഖ്യാപിക്കുന്നു

ബാലുശ്ശേരി :- ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കാഞ്ഞിക്കാവു ഗ്രാമം സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമമായി. ബാലുശ്ശേരി എം.എൽ.എ. പുരുഷൻ കടലുണ്ടി സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമ പ്രഖ്യാപനം നടത്തി.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രൂപ ലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിതുണി സഞ്ചി വിതരണം നടത്തി. വാർഡിലെ മുഴുവൻ വീടുകളിലും ജൈവ മാലിന്യ സംസ്കരണ യൂണിറ്റുകൾ ഏർപ്പെടുത്തി. അജൈവ മാലിന്യങ്ങൾ ഷ്രഡിംഗ് സംസ്കരണ യൂണിറ്റിൽ എത്തിക്കുകയും ചെയ്തു. കാർഷികവൃത്തിയിൽ ഏക്കറോളം സ്ഥലങ്ങളിൽ കൃഷിയും ഒരുക്കിയിട്ടുണ്ട്. 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായി തോടുകളും നീർച്ചാലുകളും ശുചീകരിക്കുകയും ചെയ്തു.ചടങ്ങിൽ പഞ്ചായത്ത് സിക്രട്ടറി കെ.ടി.മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് അംഗം കെ.കെ. ശശികുമാർ ,ബ്ലോക്ക്ക്ക് പഞ്ചായത്തംഗം പി.എൻ അശോകൻ, കെ.വി ബാലൻ, എം.ശ്രീധരൻ മാസ്റ്റർ, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ പി.പ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ പി. സുധീർ എന്നിവർ സംസാരിച്ചു.