kt
.കെ ടി അബൂബക്കർ മൗലവി

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ ദേവർകോവിലിൽ സാമൂഹ്യ സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ടീയ മേഖലകളിൽ ജീവിതം സമർപ്പിച്ച കെ.ടി അബൂബക്കർ മൗലവിയെ നാട് ആദരിക്കുന്നു. ഇന്ന്,ദേവർകോവിൽ കെ.വി കുഞ്ഞമ്മദ് മെമ്മോറിയൽ എം.യു.പി സ്കൂളിലാണ് ചടങ്ങുകൾ . മുസ്‌ലിം ലീഗിന്റെ കർമ്മ പദ്ധതിയായ വിഷൻ 20-20 യുടെ കാർമ്മികത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഡോ. വി.പി ഗംഗാധരൻ കാൻസർ ബോധവൽക്കരണ ക്ലാസ്സ് നയിക്കും. ഡോക്ടർമാർ, ജന പ്രതിനിധികൾ, ജീവ കാരുണ്യ പ്രവർത്തകർ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ സംബന്ധിക്കും. തുടർന്ന്, വൈകു: 4 മണിക്ക് സ്നേഹാദരവും മുസ്‌ലിംലീഗ് സമ്മേളനവും നടക്കും. ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗ്‌ ദേശീയ സെക്രട്ടരി ഇ.ടി മുഹമ്മദ് ബഷീർ എം.പി സമ്മേളന ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിക്കും. ചടങ്ങിൽ, റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തും. പാറക്കൽ അബ്ദുല്ല എം.എൽ എ സി.കെ സുബൈർ, വി.വി മുഹമ്മദലി, മിസ്ഹബ് കീഴരിയൂർ, സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, നാസ്സർ തരുവണ, വി.പി കുഞ്ഞബ്ദുല്ല മാസ്റ്റർ, സി.കെ നാസ്സർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ വ്യക്തമാക്കി..