കുന്ദമംഗലം: ഓരോ കോടതികളിലും കേസുകൾ തീർപ്പാക്കുവാൻ വളരെയധികം കാലതാമസം നേരിടുന്നതിനുള്ള പ്രധാമായ കാരണം കേസുകളുടെ ബാഹുല്ല്യമാണെന്ന് കേരളഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ.എം.ഷെഫീഖ് പറഞ്ഞു. കുന്ദമംഗലം കോടതി മന്ദിരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എം.എല്‍.എ പി.ടി.എ റഹീം അദ്ധ്യക്ഷത വഹിച്ചു. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായി. ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.മുസ്തഫ, ജില്ലാ ജഡ്ജ് സി.സുരേഷ് കുമാര്‍, കോഴിക്കോട് ചീഫ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ജി സതീഷ് കുമാര്‍, കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.നിസാം, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവ്, വാര്‍ഡ് മെമ്പര്‍ എംവി ബൈജു, അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ, അഡ്വ. പി ചാത്തുക്കുട്ടി, അഡ്വ. അരുണ്‍.കെ, അഡ്വ.സിന്ധു.സി.കെ, കുന്ദമംഗലം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ. ജയന്‍ഡൊമനിക്, കെ.കെ സോമന്‍, പ്രകാശന്‍.പി.എം, അഡ്വ.ഷൈജു കെ, അഡ്വ.പി.പി ജുനൈദ് എന്നിവർ പ്രസംഗിച്ചു.