കൽപ്പറ്റ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മുനിസിപ്പൽ ലീഗ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ മത സാമൂഹിക നേതാക്കൾ സംബന്ധിച്ചു. പ്രസിഡന്റ് എ.പി. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് പി കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ അനിൽകുമാർ, ജില്ലാ ലീഗ് സെക്രട്ടറി സി മൊയ്തീൻകുട്ടി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാൽ, ജമാലുദ്ദീൻ ഫാറൂഖി, സൈതലവി സ്വലാഹി, പി.പി ഷൈജൽ, അലവി വടക്കേതിൽ, സി.കെ നാസർ, മജീദ് കരിമ്പന, മുസ്തഫ കുഴിമ്പാട്ടിൽ, റഊഫ് വി.ടി, അസീസ് അമ്പിലേരി, സലാം പാറമ്മൽ, നൗഫൽ എമിലി, റഷീദ് ഗൂഡലായി, റഈസ് മുണ്ടേരി, എം മുഹമ്മദലി, കെ.കെ കുഞ്ഞമ്മദ്, എം.കെ നാസർ, പി.ബീരാൻകോയ, അലി അശ്ക്കർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കേയംതൊടി മുജീബ് സ്വാഗതം പറഞ്ഞു.