മുക്കം: കല്ലുരുട്ടി മാടച്ചാൽ മുത്തപ്പൻ കാവിൽ ഏഴു ദിവസത്തെ തിരുവാതിര മഹോത്സവം ജനുവരി 3 ന് തുടങ്ങും.ആദ്യ ദിവസം വൈകുന്നേരം വിവിധ ദേശങ്ങളിൽ നിന്നുള്ള കാഴ്ചവരവും കൂനംപറമ്പത്തു നിന്നാരംഭിക്കുന്ന മഞ്ഞതാലപൊലിയും ക്ഷേത്രത്തിലെത്തുന്നതോടെ ക്ഷേത്ര മടയൻ ഉത്സവത്തിന് കൊടിയേറ്റ് നടത്തും.ഏഴു ദിവസവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടാവും. എല്ലാ ദിവസവും രാത്രി കലാപരിപാടികളുമുണ്ടാവും. സമാപന ദിവസമായ 9 ന് താലപ്പൊലി, ഇളങ്കോലം, കളിക്കപ്പാട്ട്, തിരുവപ്പന, വെള്ളാട്ടം എന്നിവയും പ്രമോദ് ഐക്കരപ്പടിയുടെ പ്രഭാഷണവുമുണ്ടാവും. രാത്രിയിൽ തിരുവനന്തപുരം ആവണിയുടെ അശ്വാരൂഢൻ നാടകവും അരങ്ങേറും.