.കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ 100 കേന്ദ്രങ്ങളിൽ സമരസദസ്സ് സംഘടിപ്പിക്കാൻ സുന്നി യുവജനസംഘം തീരുമാനിച്ചു. എൻ ആർ സിയിൽ നിന്നും പുറത്തായവർക്ക് അസമിലും കർണാടകത്തിലും മറ്റും സർക്കാർ നിർമ്മിക്കുന്ന തടങ്കൽ പാളയങ്ങൾ ജനങ്ങളിൽ ഭീതി വർദ്ധിപ്പിക്കുന്നു. അവകാശ നിഷേധങ്ങൾക്കെതിരെ രാജ്യത്തെ പൗരന്മാർ നടത്തുന്ന സമരങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂട നീക്കം അംഗീകരിക്കാനാവില്ല. രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. കോഴിക്കോട് യൂത്ത് സ്‌ക്വയറിൽ ചേർന്ന യോഗത്തിൽ സയ്യിദ് ത്വാഹാ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മുഹമ്മദ് പറവൂർ, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ, റഹ്മത്തുല്ല സഖാഫി, സുലൈമാൻ സഖാഫി മാളിയേക്കൽ, സ്വാദിഖ് സഖാഫി പെരിന്താറ്റീരി, സ്വാദിഖ് വെളിമുക്ക്, എസ് ശറഫുദ്ദീൻ, ആർ.പി ഹുസൈൻ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ പടിക്കൽ, അബ്ദുൽ ജബ്ബാർ സഖാഫി എന്നിവർ പങ്കെടുത്തു.