കോഴിക്കോട് : പരിവാർ സംഘടനയുടെ കേരള റീജിയണൽ പേരന്റ് മീ​റ്റ് നാളെയും മറ്റന്നാളും കോഴിക്കോട് ജെ. ഡി.ടിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ഷെെലജ ടീച്ചർ, എക്സെെസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

സ്തുത്യർമായ സേവനങ്ങൾ നൽകിയ തദ്ദേശ സ്വയംഭരണ സ്ഥാപനമായ കോഴിക്കോട് കോർപ്പറേഷൻ,

സ്വകാര്യ മേഘലയിൽ ബൗദ്ധിക വെല്ലുവിളിരി നേരിടുന്നവർക്ക് ജോലി നൽകി മാതൃക കാണിച്ച ഇറാം മോട്ടോഴ്സ്. സ്ക്കൂൾ തല ബോധവൽക്കരണത്തിന് വ്യതിരിക്തമായ പ്രവർത്തനം നടത്തിയ ഡി ലൈൻ സ്ക്കൂൾ ഒഫ് ഡിസെെൻ, ചെയർമാൻ എ.എം.ഇസ്ഹാഖ്, തൊഴിൽ നൈപുണ്യ സേവനത്തിനായി സഹകരണം നൽകിയ സഫാ ഗ്ലോബൽ വെൻച്യുർ എം.ഡി. ഷബീർ അലി കെ. പാരാജംപിംങ്ങ് സാഹസിക സ്പോർട്സ് രംഗത്ത് ആഗോളതലത്തിൽ ശ്രദ്ധ നേടിയ പെഹൽഷാ കള്ളിയത്ത് എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ പരിവാർ കേരള പ്രസിഡന്റ് എം.പി.കരുണാകരൻ ,റീജണൽ പാരൻസ് മീറ്റ് ജനറൽ കൺവീനർ പി.സിക്കന്തർ, കോഴിക്കോട് പരിവാർ പ്രസിഡണ്ട്

പ്രൊഫ.കെ.കോയട്ടി , തെക്കയിൽ രാജൻ എന്നിവർ പങ്കെടുത്തു.