കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഐ എൻ ടി യു സി നേതാവ് അഡ്വ: പി. എം നിയാസിന് ചുമട്ട് തൊഴിലാളികൾ സ്വീകരണം നൽകി. മെഫ്യൂസൽ ബസ് സ്റ്റാൻറ് പരിസരത്ത് ചേർന്ന യോഗത്തിൽ മൂസ പന്തീരാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. എം ഗോപിന്ഥ്, വി.പി മുഹമ്മദ് സാലി, മുഹമ്മദ് ബഷീർ, യു.കെ സുകുമാരൻ എന്നിവർ പങ്കെടുത്തു.