കോഴിക്കോട്: എസ്.കെ പൊറ്റക്കാട് സാഹിത്യ അക്കാഡമി അവാർഡ് സമർപ്പണവും അനുസ്മരണ പ്രഭാഷണവും 30 ന് വെെകുന്നേരം 5 മണിക്ക് ഹോട്ടൽ അളകാപുരിയിൽ നടക്കും. മിസോറാം ഗവർണർ അഡ്വ: ശ്രീധരൻ പിള്ള അവാർഡുകൾ വിതരണം ചെയ്യും. പുതുതലമുറയിലെ എഴുത്തുകാരിൽ ശ്രദ്ധേയനായ ജോൺ അഗസ്റ്റിൻെറ 'മധുരിക്കുന്നവ കോഴിക്കോട്' എന്ന ചരിത്രഗ്രന്ഥത്തിനും മജീദ് മൂത്തേടത്തിൻെറ 'സുരയ്യ നെയ്ത കനവുകൾ ' എന്ന നോവലിനുമാണ് അവാർഡുകൾ.