കൽപ്പറ്റ: കേരള സർക്കാർ ജനുവരി മുതൽ നടപ്പാക്കുന്ന പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിനുള്ള പിന്തുണയാണ് കുടുംബശ്രീ അംഗങ്ങളുടെ തുണി സഞ്ചി, പേപ്പർ ബാഗ് നിർമ്മാണമെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. കൽപ്പറ്റ പഴയ ബസ്‌സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച തുണിസഞ്ചി പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് പകരം ഉപയോഗിക്കാവുന്ന വിവിധ വലുപ്പത്തിലുള്ള തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ, പേപ്പർ പേനകൾ തുടങ്ങി പ്രകൃതിക്കിണങ്ങിയ ഉൽപന്നങ്ങളാണ് മേളയിൽ.
മുട്ടിൽ, മാനന്തവാടി, പൊഴുതന, തരിയോട്, കൽപ്പറ്റ,മേപ്പാടി, എടവക, കണിയാമ്പറ്റ, പനമരം തുടങ്ങിയ പഞ്ചായത്തുകളിലെ യൂണിറ്റുകളാണ് മേളയിൽ പങ്കെടുത്തത്.
ആവശ്യക്കാർക്ക് തുണി സഞ്ചികളും പേപ്പർ ബാഗുകളും മൊത്തമായി നിർമ്മിച്ചു നൽകുന്നതിന് തങ്ങൾ സന്നദ്ധരാണെന്ന് യൂണിറ്റുകൾ അറിയിച്ചു.
മേളയിൽ കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ്, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. സാജിത, എ.ഡി.എം.സിമാരായ മുരളി. കെ.ടി, ഹാരിസ് കെ.എ, ഡി.പി.എമ്മുമാരായ ഷീന. എസ്, രമ്യ രാജപ്പൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ഹുദൈഫ്.പി, സിറാജ്. പി.എം, അനുമോൾ പി എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ1:
കൽപ്പറ്റയിൽ സംഘടിപ്പിച്ച കുടുംബശ്രീ തുണി സഞ്ചി, പേപ്പർ ബാഗ് പ്രദർശന വിപണന മേള