ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷ മാറ്റി
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ 31 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ-ജെ.എം.സി/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം/എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (സി.ബി.സി.എസ്.എസ്, 2019 സ്‌കീം-2019 പ്രവേശനം) റഗുലർ, ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2017 മുതൽ പ്രവേശനം)/എം.സി.ജെ (2016 പ്രവേശനം)/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം/എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (സി.യു.സി.എസ്.എസ്, 2016 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി പത്ത് മുതൽ നടക്കും.
സർവകലാശാലാ പഠനവകുപ്പുകളിൽ 31 മുതൽ നടത്താനിരുന്ന പി.ജി (സി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
എം.എ സോഷ്യോളജി അവസാന വർഷ/മൂന്ന്, നാല് സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി ഏഴ് വരെ അപേക്ഷിക്കാം