കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ ബി.ജെ.പി 31ന് മുതലക്കുളത്ത് മഹാറാലി സംഘടിപ്പിക്കും. ഒ.രാജഗോപാൽ എം.എൽ.എ, എ.പി.അബ്ദുള്ളക്കുട്ടി തുടങ്ങിയവർ സംബന്ധിക്കും.
ജനുവരി മൂന്ന് മുതൽ പത്ത് വരെ ബൂത്ത്തലത്തിൽ വീടുകൾ കയറി പ്രചാരണം നടക്കും.
പൗരത്വ നിയമ ഭേദഗതി പാസ്സാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഒരു കോടി കത്തയക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ഇ-മെയിൽ സന്ദേശങ്ങളും പോസ്റ്റുകാർഡുകളും അയക്കും. നിയോജകമണ്ഡലങ്ങളിൽ നൂറ് കുടുംബയോഗങ്ങളും സംഘടിപ്പിക്കും.