സുൽത്താൻ ബത്തേരി: കേരള എഡ്യുക്കേഷൻ കൗൺസിലിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മോണ്ടിസോറി ആൻഡ് പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിദ്യാർത്ഥികളുടെ സംസ്ഥാന കലോൽസവത്തിന് ബത്തേരി ഡയറ്റിൽ തുടക്കമായി.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കലോൽസവത്തിൽ 17 ഇനങ്ങളിലാണ് മൽസരം നടക്കുന്നത്. ഇന്നലെ സ്റ്റേജിതര മൽസരങ്ങളായിരുന്നു. ഇന്ന് സ്റ്റേജ് മൽസരങ്ങൾ അരങ്ങേറും . കലോൽസവത്തിന്റെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. യുവ എഴുത്തുകാരി ഷഹനാസ് മുഖ്യപ്രഭാഷണം നടത്തി. കേരള എഡ്യുക്കേഷൻ കൗൺസിൽ ഡയറക്ടർ കെ.സതീഷ് അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഇ.ജെ.ലീന, എം.എ.ജോൺസൺ എന്നിവർ സംസാരിച്ചു. കെ.ബി മദൻലാൽ സ്വാഗതവും ഷിജിൽ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
ഇന്ന് വൈകീട്ട് ആറ് മണിക്ക് കലോൽസവത്തിന്റെ സമാപന സമ്മേളനം ചലച്ചിത്ര സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മണി, അഡ്വ.ഗ്ലോറി ജോർജ് എന്നിവർ സംസാരിക്കും.
ഫോട്ടോ
മോണ്ടിസോറി ആൻഡ് പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് സംസ്ഥാന കലോൽസവം ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.