മാനന്തവാടി ഗവ: കോളേജിലെ 1983 85 ബാച്ച് പ്രീഡിഗ്രി വിദ്യാർത്ഥികൾ ഒന്നിക്കുന്നു. ഓർമ്മ മരത്തണലിൽ ഒരുവട്ടം കൂടി എന്ന പേരിൽ ഒത്തുചേരൽ 28 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

1981ൽ സ്ഥാപിച്ച മാനന്തവാടി ഗവ: കോളേജിലെ മൂന്നാമത്തെ ബാച്ചിലെ 150 ഓളം വരുന്നവരാണ് സംഗമത്തിൽ പങ്കെടുക്കുക. കൂട്ടായ്മയുടെ ഭാഗമായി അന്നത്തെ അദ്ധ്യാപകരെ ആദരിക്കും. കോളേജിൽ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടിക്ക് വീൽചെയർ നൽകും. 28 ന് രാവിലെ 10 മണി മുതൽ 4 മണി വരെയായിരിക്കും ഒത്തുചേരൽ.

വാർത്താ സമ്മേളനത്തിൽ മാനന്തവാടി നഗരസഭാ വൈസ് ചെയർപേഴ്സണും കൂട്ടായ്മയുടെ ചെയർപേഴ്സണുമായ ശോഭ രാജൻ, എം.പ്രദീപൻ, ടി.കെ.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.