കൊടിയത്തൂർ : ഗ്രാമപഞ്ചായത്തിന്റെ സ്റ്റോപ്പേജ് നോട്ടീസ് വിലകൽപ്പിക്കാതെ ആർദ്ധരാത്രിയിൽ നിർമ്മാണം നടത്തുമ്പോൾ മുക്കം പൊലീസിന്റെ സാനിദ്ധ്യത്തിൽ നിർമ്മാണം തടയാനെത്തിയ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസഡന്റ് സി.ടി.സി അബ്ദുള്ളക്ക് മർദ്ധനമേറ്റ് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് കൊടിയത്തൂർ മുസ്ലീം ലീഗ് ഓഫീസിനോട് ചേർന്ന് റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലം വിടാതെ കോക്രീറ്റ് കെട്ടിടം നിർമ്മിക്കുമ്പോൾ മാസങ്ങൾക്ക് മുൻപ് ഗ്രാപഞ്ചായത്ത് സ്റ്റോപ്പേജ് നോട്ടീസ് നൽകുകയും മുക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ അവധി ദിവസങ്ങളിലും രാത്രി കാലങ്ങളിലും ഓഫീസിന്റെ നിർമ്മാണ പ്രവൃത്തി നടത്തുകയും പൊലീസ് എത്തി തടയുകയും പതിവായിരുന്നു. 24 ാം തിയ്യതി അർദ്ധരാത്രി ഇതേ പ്രകാരം പ്രവൃത്തി നടക്കുമ്പോഴാണ് മുക്കം പൊലീസും പഞ്ചാത്ത് പ്രസിഡന്റും നിർമ്മാണം തടയാൻ എത്തിയത്. അശുപത്രിയിൽ ചകിത്സയിൽ കഴിയുന്ന പ്രിഡന്റിനെ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാഷ് ഉൾപ്പെടെയുള്ള നേതാക്കളും ജനപ്രതിനിധികളും സന്ദർശിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് കൊടിയത്തൂരിൽ പ്രിതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
പൊതിയോഗത്തിൽ ഇ. രേമഷ് ബാബു, നസർ കൊളായി, ഗിരീഷ് കാരക്കുറ്റി ജോണി എടശ്ശേരി കെ.പി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
..........................................................................................
ലീഗ് ഒഫീസ് അക്രമിച്ചതായി പരാതി
കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂരിലെ മുസ്ലീം ലീഗ് ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സി.ടി.സി അബ്ദുള്ളയും ഡി.വൈ.എഫ്.ഐ ഗുണ്ടകളും ചെർന്ന് അക്രമിച്ചതായി ആരോപിച്ച് യു.ഡി.എഫ് കൊടിയത്തൂരിൽ പ്രിതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗത്തിൽ വി.കെ കാസിം, കെ.പി അബ്ദുറഹിമാൻ , എൻ.കെ അഷ്‌റഫ് , ബഷീർ പുതിയോട്ടിൽ, കെ.ടി മൻസൂർ, വി.വി നൗഷാദ് എിവർ പ്രസംഗിച്ചു.
ൾ