രാമനാട്ടുകര:ബന്ധുവിന്റെ മരണ വാർത്ത അറിഞ്ഞു മരണ വീട്ടിലേക്കു വന്ന വയോധികൻ വഴിയരികിൽ കുഴഞ്ഞു വീണു മരിച്ചു. ഫറോക്ക് പെരുമുഖം മലാശ്ശേരി ശങ്കരൻ (63) ആണ് മരിച്ചത്. രാമനാട്ടുകര എൽ ഐ സി ഓഫീസിനു സമീപം പാറോൽ ദേവശിഖിരത്തിൽ അത്തോളി ശേഖരന്റെ ഭാര്യ ദേവകി (69) ഇന്നലെ പുലർച്ചെ നിര്യാതയായ വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെ വന്നതായിരുന്നു . ദേവകിയുടെ വീടിനു സമീപം ഓട്ടോയിൽ നിന്നിറങ്ങവേ ആണ് കുഴഞ്ഞു വീണത്.ഉടൻ തന്നെ സമീപവാസികൾ താങ്ങി അതേ ഓട്ടോയിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ദേവകിയുടെ പേരമകളുടെ ഭർത്താവിന്റെ പിതാവാണ് ശങ്കരൻ . ശങ്കരന്റെ ഭാര്യ:സൗമിനി.മക്കൾ: സനൂപ്,സജ്‌ന .മരുമക്കൾ:ഷിൽ ജിത്(പൊന്നേമ്പാടം)സ്വാതി(അത്താണിക്കൽ).സഞ്ചയനം ശനിയാഴ്ച . ദേവകിയുടെ മക്കൾ:സുപ്രിയ,സുനിൽ,സുമ,സുരേഷ്. മരുമക്കൾ:അജിത് കുമാർ(കുറ്റിക്കാട്ടൂർ),സ്മിത(പള്ളിക്കൽ ബസാർ),നിഷ (സിയാകണ്ടം),പരേതനായ കൃഷ്ണദാസ്(അത്താണിക്കൽ).സഞ്ചയനം തിങ്കളാഴ്ച