കോഴിക്കോട്: വിധവ - വയോജന ക്ഷേമ കമ്മിഷൻ രൂപീകരിക്കുക, വിധവാ പെൻഷൻ 5,000 രൂപയായി വർദ്ധിപ്പിക്കുക, വിധവകളുടെ റേഷൻ കാർഡ് ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വിധവ - വയോജന ക്ഷേമ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിൽ കൂട്ടധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ധർണാസമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഐ.കെ.സതി അദ്ധ്യക്ഷത വഹിച്ചു. ബാലൻ പുല്ലാവൂർ, കൃഷ്ണൻ കാരന്തൂർ, ഷോബി ഫറോക്ക്, ഷൈജു, ചന്ദ്രമതി കൊടുവള്ളി, തങ്കം പറമ്പിൽ, ഗംഗാദേവി ഓമശ്ശേരി, മിനി, പ്രതീഷ് കാവുന്തറ എന്നിവർ സംസാരിച്ചു.