കോഴിക്കോട്: 'കാലാവസ്ഥാപ്രതിസന്ധിയെ നമുക്കൊരുമിച്ച് പ്രതിരോധിക്കാം' എന്ന സന്ദേശവുമായി കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി സംഗമം ജനുവരി 1 ന് രാവിലെ 9.30ന് നടക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.
നഗരത്തിലെ അൻപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രൊഫ.ടി.ശോഭീന്ദ്രന്‍, ടി.വി.രാജന്‍, ഡോ.എം.എ ജോണ്‍സണ്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.