കോഴിക്കോട്: ഗുരുകുലം ആർട് ഗാലറിയിൽ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് വിദ്യാർത്ഥി അഹമ്മദ് അസിമിൻെറ 'ജപ്പാൻ മാംഗ' ചിത്രപ്രദർശനം ഇന്ന് ആരംഭിക്കും. ചിത്രകാരൻ ഫ്രാൻസിസ് കോടങ്കണ്ടത്ത് ഉദ്ഘാടനം നിർവഹിക്കും.
ജപ്പാൻ ചിത്രകലാശെെലിയുടെ പ്രത്യേകതകൾ ഉൾക്കൊണ്ട് മനുഷ്യരൂപങ്ങളുടെ വിവിധ ഭാവങ്ങളുമായി നൂറിലധികം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി രണ്ടിനാണ് പ്രദർശനം സമാപിക്കുക.
ചിത്രങ്ങളുടെ വില്പനയിലൂടെ കിട്ടുന്ന തുക കോഴിക്കോട് ഇഖ്റ ഇൻറർ നാഷണൽ ഹോസ്‌പിറ്റലിലെ നിർധനരോഗികളുടെ ചികിത്സയ്ക്കും മുക്കം പ്രതീക്ഷ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും ചെലവഴിക്കുമെന്ന് അഹമ്മദ് അസിം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കെ.കെ.ഹമീദ്, എഫ്.കെ.ആരിഫ, വിനയൻ കിളിയാടി എന്നിവർ സംബന്ധിച്ചു.