കോഴിക്കോട്. പ്ലാസ്റ്റിക് നിരോധനം ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്നതിൻെറ ഭാഗമായി കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തിൽ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് അജൈവ പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നു. 31 ന് രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ ബാങ്കിൻെറ ചാലപ്പുറത്തെ ഹെഡ് ഓഫീസിലാണ് ഇവ ശേഖരിക്കുകയെന്ന് ചെയർമാൻ ജി.നാരായണൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒന്നു മുതൽ അഞ്ചു കിലോ വരെ പ്ലാസ്റ്റിക് വൃത്തിയാക്കി കൊണ്ടുവരുന്നവര്‍ക്ക് ഒരു കൂപ്പണ്‍ നല്‍കും. 31ന് വൈകിട്ട് 5.30ന് ബാങ്ക് ഹെഡ് ഓഫീസില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സംബന്ധിക്കുന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെ വിജയിയെ നിർണയിക്കും.

ചാലപ്പുറത്തെ മാലിന്യപ്രശ്‌നം രൂക്ഷമായ അഴുക്കുചാല്‍ ബാങ്കിൻെറ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് സ്ലാബിട്ട് മൂടാനും തീരുമാനിച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍മാരായ പി.ദാമോദരൻ, സി.ഇ.ചാക്കുണ്ണി, അഡ്വ.കെ.പി.രാമചന്ദ്രന്‍ തുടങ്ങിയവരും സംബന്ധിച്ചു.