കോഴിക്കോട്: റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻെറ ഓർമ്മയ്ക്കായി ഓർക്കാട്ടേരിയിൽ പണിത ചന്ദ്രശേഖരൻ ഭവൻെറ ഉദ്ഘാടനം ജനുവരി 2 ന് രാവിലെ 10 ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മംഗത്റാം പസ്ല നിർവ്വഹിക്കും. അഖിലേന്ത്യാ പ്രസിഡന്റ് കെ.ഗംഗാധർ ഫോട്ടോ അനാച്ഛാദനം ചെയ്യും. മെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫോർവേർഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ, സംസ്ഥാന പ്രസിഡന്റ് ടി.എൽ.സന്തോഷ്, കെ.സി.ഉമേഷ്ബാബു, എസ്.യു.സി.ഐ ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാലൻ, ടി.എസ്.നാരായണൻ, വി.പി.വാസുദേവൻ, എൻ.പി.ചെക്കുട്ടി, ഡോ.പി.ആസാദ്, ഡോ.പി.ഗീത, കെ.എം.ഷാജഹാൻ, ഞരളത്ത് ഹരിഗോവിന്ദൻ, കെ.പി.പ്രകാശൻ എന്നിവർ സംസാരിക്കും.

വെെകിട്ട് അനുസ്മരണസമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എൻ.വേണു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.എസ്.ഹരിഹരൻ, കെ.എൻ.എ.ഖാദർ എം.എൽ.എ, മുൻമന്ത്രി ഷിബു ബേബി ജോൺ, പാറക്കൽ അബ്ദുല്ല എം. എൽ.എ, സി.എ.അജീർ, ജോൺ ജോൺ, അഡ്വ.ജയശങ്കർ, അഡ്വ.പി.കുമാരൻകുട്ടി, ബീരാൻകുട്ടി, കെ.കെ.കുഞ്ഞിക്കണാരൻ എന്നിവർ സംബന്ധിക്കും.