കോഴിക്കോട്: 87-ാമത് ശിവഗിരി തീർത്ഥാടന വേദിയിൽ ജ്വലിപ്പിക്കുന്നതിനുളള ദിവ്യജ്യോതിയ്ക്ക് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് സുന്ദർദാസ് പൊറോളി, ജനറൽ സെക്രട്ടറി സുരേഷ് ബാബു എടക്കോത്ത്, ജോയിന്റ് സെക്രട്ടറി കെ.വി.അനേഖ് , ട്രഷറർ കൃഷ്ണദാസ് തച്ചപ്പുളളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വരവേല്പ്.

ഡയറക്ടർമാർ, ഭരണസമിതി അംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ, കൺവീനർമാർ, വനിതാ കമ്മിറ്റി അംഗങ്ങൾ എന്നിവർക്കു പുറമെ ഒട്ടേറെ ഭക്തരുമുണ്ടായിരുന്നു.

ജാഥാ ക്യാപ്റ്റൻ ജ്യോതിപ്രകാശിനെ ക്ഷേത്രയോഗം പ്രസിഡന്റ് പൊന്നാട അണിയിച്ചു. കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നാണ് ദിവ്യജ്യോതി പ്രയാണം ആരംഭിച്ചത്.