കോഴിക്കോട്: ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ ലേഡീസ് ഹോസ്റ്റൽ തുറന്നു. തൊണ്ടയാട് - കുടിൽതോട് റോഡിൽ കുന്നത്ത് ബാലകൃഷ്ണൻ മെമ്മോറിയൽ ഹോസ്റ്റലിന്റെയും അംബുജാക്ഷി മെമ്മോറിയൽ ലൈബ്രറിയുടെയും ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്റ് പി.വി.ചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡന്റുമാരായ പി.സുന്ദർദാസ്, കെ.അശോകൻ, ജനറൽ സെക്രട്ടറി കാശ്മിക്കണ്ടി സജീവ് സുന്ദർ, ജോയിന്റ് സെക്രട്ടറി പി.നന്ദകുമാർ, ട്രഷറർ എൻജിനിയർ പി.സതീഷ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ആർ. ജങ്കീഷ്, എഡ്യുക്കേഷൻ കമ്മിറ്റി കൺവീനർ എം.രാജഗോപാൽ, യൂത്ത് വിംഗ് സെക്രട്ടറി എ.എസ്. ആദർശ്, പ്രഭ സുന്ദർദാസ്, തുടങ്ങിയവർ സംബന്ധിച്ചു.

കുന്നത്ത് ബാലകൃഷ്ണൻ നേരത്തെ ദാനം ചെയ്ത വീട് പുതുക്കിപ്പണിതാണ് ലേഡീസ് ഹോസ്റ്റലും ലൈബ്രറിയും പൂർത്തിയാക്കിയത്. ഹോസ്റ്റലിൽ 40 പേർക്ക് താമസസൗകര്യമുണ്ട്.