calicut-university
calicut university

തീയതി നീട്ടി
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.എ മൾട്ടിമീഡിയ/ബി.എ അഫ്സൽ-ഉൽ-ഉലമ (സി.ബി.സി.എസ്.എസ്) റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ ജനുവരി മൂന്ന് വരെയും 170 രൂപ പിഴയോടെ ആറ് വരെയും ഫീസടച്ച് ഏഴ് വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ്-8, എക്സാമിനേഷൻ ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, 673 635 വിലാസത്തിൽ ലഭിക്കണം.

പ്രാക്ടിക്കൽ പരീക്ഷ
വിദൂരവിദ്യാഭ്യാസം ഒന്നാം വർഷ എം.എ അറബിക് പരീക്ഷയുടെ കമ്പ്യൂട്ടർ പ്രാക്ടിക്കൽ (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിത്ത് അറബിക് സോഫ്ട്‌വെയർ) ജനുവരി ആറ് മുതൽ 16 വരെ തിരൂർ തുഞ്ചൻ ഗവ.കോളേജിൽ നടക്കും.

ഡെപ്യൂട്ടേഷൻ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ (റഷ്യൻ) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് യോഗ്യതയുള്ള സർവകലാശാല/ഗവ./എയ്ഡഡ് കോളേജ് അദ്ധ്യാപകരിൽ നിന്ന് ബയോഡാറ്റയും സ്ഥാപന മേധാവിയുടെ സമ്മതപത്രവും ചേർത്ത് അപേക്ഷ ക്ഷണിച്ചു. അപേക്ഷ രജിസ്ട്രാർ, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ജനുവരി 15-നകം ലഭിക്കണം. വിവരങ്ങൾക്ക് www.uoc.ac.in.