കോഴിക്കോട്: ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യപ്ലാന്റ് ഞെളിയൻപറമ്പിൽ ജനുവരി ആറിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രദർശനോദ്ഘാടനം നിർവഹിക്കും. മന്ത്രി എം.എം.മണി കരാർപത്രിക നൽകും. കോഴിക്കോട് മേഖലയിലെ മാലിന്യസംസ്‌കരണത്തിനുള്ള ജനപങ്കാളിത്ത പദ്ധതി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.പി മാരായ എം.കെ.രാഘവൻ, എളമരം കരീം, എം.എൽ.എ മാരായ വി.കെ.സി. മമ്മദ് കോയ, ഡോ.എം.കെ. മുനീർ, എ.പ്രദീപ്കുമാർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.