കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ജനുവരി എട്ടിന് തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന്റെ പ്രചാരണാർത്ഥം മോട്ടോർതൊഴിലാളി കോൺഫെഡറേഷൻ (സി.ഐ.ടി.യു ) ജില്ലാ സെക്രട്ടറി കെ.കെ മമ്മു നയിച്ച വാഹന ജാഥ സമാപിച്ചു.

സമാപന സമ്മേളനം സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ കെ. കെ മമ്മു, പരാണ്ടി മനോജ്, സി.എ.പ്രമോദ് കുമാർ,പി.പി.കുഞ്ഞൻ, എ.സോമശേഖരൻ, എ.കെ.രജീഷ് ബാബു, കെ. അഭിലാഷ്, കെ.ഇ. റഷീദ്, കെ.ഷിന്റോ, എ. ജയരാജ് എന്നിവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു.

വ്യാഴാഴ്ച മേപ്പയൂരിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. കുറ്റ്യാടി, നാദാപുരം, കുഞ്ഞിപ്പള്ളി, വടകര, കൊയിലാണ്ടി, ബാലുശേരി, കക്കോടി, താമരശേരി, മുക്കം, കുന്ദമംഗലം, ഫറോക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് സിറ്റിയിൽ സമാപിച്ചത്.