മുക്കം: ചെറുവാടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചാലിയാർ ജലോത്സവം ഞായറാഴ്ച ചെറുവാടിയിൽ നടക്കും. മേളയുടെ ഭാഗമായി ബൈക്ക് സ്റ്റാൻഡിംഗ്, ഗാനമേള തുടങ്ങിയ പരിപാടികൾ ഒരുക്കുന്നുണ്ടെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജലോത്സവത്തിൽ നിന്നു ലഭിക്കുന്ന വരുമാനം ചെറുവാടിയിൽ വിവിധ സേവന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.

വിശിഷ്ടാതിഥികളെ ചെറുവാടി അങ്ങാടിയിൽ നിന്ന് ആനയിച്ച് ചെറുവാടി കടവിലേക്ക് ഘോഷയാത്രയുണ്ടാവും. ചെറുവാടിയിലെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് ബൈക്ക് സ്റ്റാൻഡിംഗ് നടക്കുക.

വാർത്താസമ്മേളനത്തിൽ ജമാൽ ചെറുവാടി, നൗഷാദ് വേക്കാട്ട്, മുജീബ് തലവണ്ണി, രഗ്നീഷ് പഴമ്പറമ്പ് എന്നിവർ സംബന്ധിച്ചു.