മാനന്തവാടി: നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലിറ്റിൽ ഫ്ളവർ യു.പി സ്‌കൂളിൽ 'മഷിപ്പച്ചയും പൂമഞ്ഞയും' പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. ഒ.ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു. മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭ രാജൻ, കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, ശാരദ സജീവൻ,സ്റ്റെർവിൻ സ്റ്റാനി,സ്വപ്ന ബിജു, സ്‌കൂൾ മാനേജർ സിസ്റ്റർ ശോഭിത, ഹെഡ്മിസ്ട്രസ് സിസ്റ്റർ നിമിഷ, പിടിഎ പ്രസിഡന്റ് എം പി ശശികുമാർ, അമലോത്ഭവ മാതാ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട്, അദ്ധ്യാപികമാരായ ഷൈനി മൈക്കിൾ, കെ എ സൂസമ്മ എന്നിവർ സംസാരിച്ചു. പരിപാടികളുടെ ഭാഗമായി വിവിധ ബാച്ച് സംഗമങ്ങളും പൂർവ വിദ്യാർഥികളും ഗായകരുമായ ശ്രീഹരി, പാർവതി എന്നിവർ നയിച്ച കരോക്കേ ഗാനമേളയും നടന്നു. നവതി ആഘോഷപരിപാടികൾക്ക് വിവിധ ബാച്ചുകളുടെ അടിസ്ഥാനത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രവർത്തിക്കാൻ തീരുമാനിച്ചു.