മാനന്തവാടി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനും പ്രഖ്യാപിത ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ മാനന്തവാടിയിൽ കൂറ്റൻ പ്രതിഷേധ പ്രകടനം.
മത, രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ മേഖലയിലെ പ്രമുഖർ നേതൃത്വം നൽകിയ പ്രതിഷേധ പ്രകടനത്തിൽ ആയിരക്കണക്കിന് ആളുകൾ അണിനിരന്നു.
താലൂക്ക് ഭരണഘടന സംരക്ഷണ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് പടുകൂറ്റൻ പ്രതിഷേധറാലിയും പൊതുയോഗവും സംഘടിപ്പിച്ചത്.
മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മാനന്തവാടി മുനിസിപ്പൽ ബസ്‌സ്റ്റാന്റ്, മാനന്തവാടി ടൗൺ,ബ്ലോക്ക് ഓഫീസ് റോഡ് വഴി ഗാന്ധി പാർക്കിൽ സമാപിച്ചു.

ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടികളില്ലാതെ ദേശീയപതാക മാത്രം ഉയർത്തി പിടിച്ച് കൊണ്ട് നടത്തിയ പ്രകടനത്തിൽ എഴുതി തയ്യാറാക്കി നൽകിയ മുദ്രാവാക്യങ്ങളാണ് ഉയർന്നത്.
പൊതുസമ്മേളനം ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.ജെ. ബാബു സ്വാഗതം പറഞ്ഞു. മുൻ മന്ത്രി പി.കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് പ്രൊഫസർ ശ്രീജിത്ത് ശിവരാമൻ, മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി.ആർ.പ്രവീജ്, വൈസ് ചെയർമാൻ ശോഭ രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, വൈസ് പ്രസിഡന്റ് കെ.ജെ.പൈലി, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, അഡ്വ.എൻ.കെ.വർഗ്ഗീസ്, കെ.എം വർക്കി,പി.നിസാർ, എം.ജി.ബിജു, പടയൻ മുഹമ്മദ്, കെ.ഉസ്മാൻ,
ജലീൽ ഫൈസി, ജമാൽ സഅദി, മുഹമ്മദ് സഖാഫി, കടവത്ത് മുഹമ്മദ്, ജോണി മറ്റത്തിലാനി, എൻ.എം.ആന്റണി, അഡ്വ.അബ്ദുൽ റഷീദ് പടയൻ.കെ.കെ.സി.മൈമൂന, ശാരദ സജീവൻ, പ്രീത രാമൻ, ഖമർലൈല, ജേക്കബ് സെബാസ്റ്റ്യൻ, കൊച്ചി ഹമീദ്,കബീർ മാനന്തവാടി, ഹക്കീം തവക്കൽ കാട്ടിക്കുളം, സി. കുഞ്ഞബ്ദുള്ള, പി.ടി.ബിജു.കെ.സജീവൻ, സി .പി .മുഹമ്മദാലി, എ.കെ.റെയ്ഷാദ്, ജോൺസൺ, ജിൽസൺ തൂപ്പുംകര, കേളോത്ത് അബ്ദുള്ള എന്നിവർ സംബന്ധിച്ചു. പി.വി എസ് മുസ്സ നന്ദി പറഞ്ഞു.